ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
അഞ്ചല്‍: ഡോക്ടറെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചല്‍ കോളജ് ജങ്ഷന് സമീപം വേങ്ങപ്പറമ്പില്‍ വീട്ടില്‍ ഡോ. വി.ഒ ഉമ്മനെ(65)യാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഉമ്മന്റെ ഭാര്യയും മരുമകളും രാവിലെ പള്ളിയില്‍ പോയി 11ഓടെ മടങ്ങി വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിവരം അഞ്ചല്‍ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ഉമ്മനും ഭാര്യയും വര്‍ഷങ്ങളായി അഞ്ചല്‍ മുക്കട ജങ്ഷനില്‍ സ്വകാര്യ ഹോസ്പിറ്റല്‍ നടത്തിവരികയായിരുന്നു. ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നാണ് ബന്ധുക്കള്‍ പൊലിസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.
അഞ്ചല്‍ സെന്റ് ജോസഫ് മിഷന് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ അഞ്ചലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് കുമ്പനാട് വലിയമാര്ത്തോമ്മ പള്ളിസെമിത്തേരിയില്‍ സംസ്കരിക്കും. ഡോ. ആനി ഉമ്മനാണ് ഭാര്യ. മക്കള്‍: ചിന്തു ഉമ്മന്‍, നീതു ഉമ്മന്‍. മരുമകള്‍: ആനി വര്‍ഗീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."