സഊദിവല്‍ക്കരണം: പദ്ധതികളുമായി തൊഴില്‍മന്ത്രാലയം
റിയാദ്: സഊദി തൊഴില്‍ രംഗത്ത് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു ആറിന കര്‍മ്മ പദ്ധതികളുമായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. നിലവിലെ തൊഴില്‍ മേഖലയില്‍ നിന്നും കൂടുതല്‍ വിദേശികളെ നീക്കം ചെയ്തു പകരം കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിനും സ്വദേശികളെ എല്ലാ മേഖലയിലെ തോഴിലേല്‍ക്കും ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പദ്ധതികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സഊദി തൊഴില്‍ മേഖലയില്‍ കാതലായ പരിഷ്‌കാരങ്ങള്‍ തന്നെ ഉണ്ടായേക്കും. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം നിലവില്‍ ഇവിടെ കാണുന്ന അവിദഗ്ധ തൊഴിലാളികളുടെ കടന്നു വരവ് പൂര്‍ണ്ണമായും തടയുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. റിക്രൂട്ട്‌മെന്റ് മേഖല പൂര്‍ണ്ണമായും പരിഷ്‌കരിക്കുന്നതോടെ വിവിധ മേഖലകളിലേക്ക് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെക്കുന്നതിനും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു ആലോചനയുണ്ട്.
കടകളും മറ്റും ബിനാമിയായി നടത്തുന്നതില്‍ വിദേശ തൊഴിലാകളെ വെക്കുന്നതോടെ അവര്‍ക്കുള്ള സാമ്പത്തിക ചിലവ് താരതമേന്യ സ്വദേശി തൊഴിലാളികലെക്കാള്‍ കുറവാണ്. രണ്ടു വിഭാഗം തമ്മിലുള്ള ചിലവുകളുടെ അന്തരം കുറക്കുന്നതോടെ വിദേശികള്‍ക്ക് ഈ രംഗത്തും ഡിമാന്റ് കുറക്കാനാണ് മന്ത്രാലയം പദ്ധതി തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."