HOME
DETAILS
MAL
വ്യാജ പ്രചരണം നടത്തിയതിനാണ് കേസെടുത്തതെന്ന് ഞാറക്കല്‍ പൊലിസ്
backup
August 14 2016 | 20:08 PM
കൊച്ചി: അനുമതിയില്ലാതെ സംഘം ചേര്‍ന്നതിനും പെരിയാറില്‍ വിഷം കലക്കി എന്ന് വ്യാജ പ്രചരണം നടത്തിയതിനുമാണ് കളക്ടീവ് ഫോര്‍ റൈറ്റ് ടു ലീവ് എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകരെ പ്രധാന പ്രതികളാക്കി കേസെടുത്തതെന്ന് ഞാറക്കല്‍ പൊലിസ് അറിയിച്ചു.
പ്രവീണ്‍ സോണി, ഷംസുദ്ദീന് എന്നിവര്‍ക്ക് പുറമേ റാലിയില്‍ പങ്കെടുത്ത 20 പേര്‍ക്കെതിരെയും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇതില്‍ ഏഴു പേരെ തിരിച്ചറിഞ്ഞുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനായിട്ടില്ല.
അനുമതിയില്ലാതെ മൈക്ക് ഉപയോഗം, അന്യായമായി സംഘം ചേരല്‍, വ്യാജ പ്രചരണം നടത്തി ജനങ്ങളെ ഭീതിപ്പെടുത്തല്‍, ഗതാഗത തടസ്സം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."