HOME
DETAILS
MAL
ട്രംപ്-മെലാനിയ വിവാഹ കേക്ക് ലേലത്തിന്
backup
November 18 2017 | 20:11 PM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രഥമ വനിത മെലാനിയയുടെയും വിവാഹ കേക്ക് ലേലത്തിനു വച്ചു. ലോസ് ആഞ്ചല്‍സ് കേന്ദ്രമായുള്ള ലേല കമ്പനിയായ ജൂലിയന്‍സ് ഓക്ഷന്‍സ് ഹൗസാണ് ദമ്പതിമാരുടെ വിവാഹസമ്മാനം ലേലം ചെയ്യുന്നത്.
2005 ജനുവരിയില്‍ നടന്ന ഇവരുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കു നല്കിയ കേക്കാണിത്. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ഈ വലിയ കേക്ക് അതിഥികള്‍ കഴിച്ചിരുന്നില്ല. 1,000 മുതല്‍ 2,000 വരെ ഡോളര്‍ വിലയാണ് ലേല കമ്പനി കേക്കിനു കണക്കാക്കുന്നത്. പ്രസിഡന്റായ ശേഷം ട്രംപിന്റെ നിരവധി ജംഗമസ്വത്തുക്കള്‍ ലേലത്തില്‍ പോയിരുന്നു. ട്രംപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏതാനും ഗോള്‍ഫ് ക്ലബുകള്‍ 29,798 ഡോളറിനു വിറ്റു പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."