HOME
DETAILS

ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍; മുന്‍തൂക്കം തേടി ഇന്ത്യ

  
backup
November 23 2017 | 22:11 PM

ind-vs-sl-2nd-test

നാഗ്പൂര്‍: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ വിജയത്തിന്റെ വക്കോളമെത്തി സമനില വഴങ്ങിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നാരംഭിക്കുന്ന ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ലീഡ് നേടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
മഴയെത്തുടര്‍ന്ന് ആദ്യ രണ്ട് ദിനങ്ങള്‍ നഷ്ടമായിട്ടും ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ മെരുക്കി മികവിന്റെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ച ലങ്ക പക്ഷേ രണ്ടാം ഘട്ടത്തില്‍ പതിവുപോലെ തകര്‍ന്ന് പോയിരുന്നു. ആദ്യ ടെസ്റ്റില്‍ അവര്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. പോരായ്മകള്‍ പരിഹരിച്ച് പരമ്പരയില്‍ മുന്‍തൂക്കമാണ് അവരും മുന്നില്‍ കാണുന്നത്.
മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍, ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ കേമനായ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. ബാറ്റിങില്‍ ധവാന്റെ അഭാവം പരിഹരിക്കാന്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് സാധിക്കും.
കോഹ്‌ലി, പൂജാര, രാഹുല്‍ എന്നിവരെല്ലാം മികവില്‍ നില്‍ക്കുന്നു. അതേസമയം ഭുവനേശ്വറിന്റെ അഭാവമാണ് ഇന്ത്യയെ സാരമായി ബാധിക്കുക. നാഗ്പൂരിലെ പിച്ച് ആദ്യ രണ്ട് ദിനങ്ങളില്‍ പേസ് ബൗളര്‍മാരെ കാര്യമായി തന്നെ സഹായിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നതിനാല്‍ പ്രത്യേകിച്ചും.
ശ്രീലങ്കക്കെതിരായ പരമ്പര അവസാനിച്ച ഉടനെ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി യാത്ര തിരിക്കും. യഥാര്‍ഥ വെല്ലുവിളി അവിടെ കാത്തിരിക്കുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് അതിനുള്ള തയ്യാറെടുപ്പാണ് ലങ്കക്കെതിരായ പോരാട്ടം.
വ്യക്തിപരമായ കാരണങ്ങളാലാണ് ധവാനും ഭുവനേശ്വറും ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ധവാന് പകരം മുരളി വിജയ് ഓപണിങ് സ്ഥാനത്തേക്കെത്തും. അതേസമയം ഭുവനേശ്വറിന് പകരം ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന ലേബലില്‍ ടീമിലെത്തിയ വിജയ് ശങ്കര്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും.
ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. ബൗളര്‍മാര്‍ മികവ് പുലര്‍ത്തിയെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ച ഉത്തരവാദിത്വം രണ്ടാം ഇന്നിങ്‌സില്‍ തുടരാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് ലങ്കയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു. ധനഞ്ജയ സില്‍വ, ദശുന്‍ സനക എന്നിവരിലൊരാള്‍ക്ക് ഇന്ന് അവസരം നല്‍കിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago