തുലാമഴ: തെക്കന്‍ കേരളത്തില്‍ നില മെച്ചം
തിരുവനന്തപുരം: സീസണ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ തെക്കന്‍ കേരളത്തില്‍ തുലാമഴ മെച്ചപ്പെട്ട നിലയില്‍. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 821.15 മില്ലീമീറ്റര്‍. 44.22 ശതമാനം കൂടുതല്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും പിന്നില്‍ പാലക്കാട് ജില്ലയാണ്. 65.07 ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിലവില്‍ പ്രതീക്ഷിച്ചതിലും അധികം മഴ ലഭിച്ച ജില്ലകള്‍. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്കുറവും അനുഭവപ്പെട്ടത്. മഴക്കുറവിന്റെ കാര്യത്തില്‍ വയനാടാണ് രണ്ടാമത്. 47.87 ശതമാനം.
സംസ്ഥാനത്ത് ഒട്ടാകെ 16.56 ശതമാനം മഴക്കുറവാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷയേകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും വരുന്ന ഒരാഴ്ച്ച സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്.സുദേവന് പറഞ്ഞു.
ഡിസംബര്‍ 15 വരെ തുലാ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെ ലഭിക്കുന്നുവെന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ തുലാമഴ താരതമ്യേന കൂടുതല്‍ ലഭിക്കുന്നത് സാധാരണയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."