HOME
DETAILS
MAL
സഊദിയില്‍ അനുമതിയില്ലാതെ പൊതുപരിപാടി നടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ പിടിയില്‍
backup
November 27 2017 | 08:11 AM
ജിദ്ദ: സഊദിയിലെ അല്‍ഹസയില്‍ അനുമതിയില്ലാതെ പൊതുപരിപാടി നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ നാലു കാന്തപുരം വിഭാഗം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
രിസാല സ്റ്റഡി സര്‍ക്കിളിന്റെ പേരില്‍ സഊദി ഈസ്റ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചതിന്റെ പേരിലാണ് ഇവരെ സഊദി പൊലിസ് അറസ്റ്റ് ചെയത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ തലേദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അല്‍ ഹസയിലെ മുബാറസ് പൊലിസിന്റെ പ്രത്യേക സ്‌ക്വഡാണ് ഇവരെ പിടികൂടിയത്. സംഘാടകരെ അറസ്റ്റ് ചെയ്തതോടെ രണ്ടു കേന്ദ്രങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. അറസ്റ്റിലായവരെ ഇതേവരെ വിട്ടയച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."