HOME
DETAILS
MAL
ന്യൂനപക്ഷ കമ്മീഷനില്‍ വാക്ഇന്‍ ഇന്റര്‍വ്യൂ
backup
November 27 2017 | 09:11 AM
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഒഴിവുളള അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.സി, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡിസംബര്‍ 4ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിലാണ് ഇന്റര്‍വ്യൂ. അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്/എല്‍.ഡി.സി തസ്തികകള്‍ക്ക് ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. ബിരുദവും ഇംഗ്ലീഷ് മലയാളം ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്റ് എന്നിവയാണ് പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കമ്മീഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0471 2315122.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."