HOME
DETAILS

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം; 53 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  
backup
November 28 2017 | 02:11 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87-3


ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 21 കുഞ്ഞുങ്ങളടക്കം 53 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സിറിയന്‍ വിഷയത്തില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് സാധാരണക്കാര്‍ക്കുനേരെ റഷ്യന്‍ ആക്രമണം.
യൂഫ്രട്ടീസ് നദീതീരത്തുള്ള കിഴക്കന്‍ സിറിയന്‍ ഗ്രാമമായ അല്‍ ശഫായിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. നേരത്തെ, സര്‍ക്കാര്‍ സൈന്യം ഐ.എസില്‍നിന്നു പൂര്‍ണമായി തിരിച്ചുപിടിച്ച ദൈറുസ്സൂറിലാണ് ഈ പ്രദേശമുള്ളത്. സിറിയയില്‍നിന്നുള്ള വാര്‍ത്താസ്രോതസുകളെ അവലംബിച്ചാണ് സംഘം വാര്‍ത്ത പുറത്തുവിട്ടത്.
വ്യോമാക്രമണത്തിന്റെ രീതി, വിമാനങ്ങളുടെ സ്വഭാവം, ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ആക്രമണം നടത്തിയത് സിറിയന്‍ സേനയെ സഹായിക്കുന്ന റഷ്യന്‍ സൈന്യമാണെന്നു വ്യക്തമായത്. ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.തങ്ങളുടെ ആറ് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ ആക്രമണം നടത്തിയതായി നേരത്തെ റഷ്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ആക്രമണം നടത്തിയത് ഐ.എസിന്റെ ശക്തികേന്ദ്രത്തിലാണെന്നും കൊല്ലപ്പെട്ടവരെല്ലാം ഭീകരരാണെന്നും റഷ്യ അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം റഷ്യന്‍ പിന്തുണയോടെ സാധാരണക്കാര്‍ക്കെതിരേ സിറിയന്‍ സൈന്യം നടത്തിയ രാസായുധ ആക്രമണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
നൂറോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ യുദ്ധക്കുറ്റം ചുമത്തണമെന്നും അന്താരാഷ്ട്ര തലത്തില്‍ മുറവിളികളുയര്‍ന്നു. 2015 മുതലാണ് ഐ.എസിനെതിരായ സിറിയന്‍ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ റഷ്യന്‍ സൈന്യം പങ്കുചേര്‍ന്നത്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സമാധാന ചര്‍ച്ചയ്ക്ക് അടുത്തയാഴ്ച ജനീവയില്‍ തുടക്കം കുറിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. ഇതിന്റെ മുന്നോടിയായി നടന്ന പ്രാഥമിക ചര്‍ച്ചകള്‍ പലതവണ പരാജയപ്പെട്ടിരുന്നു. പുതിയ സംഭവം ജനീവ ചര്‍ച്ചയെ കൂടുതല്‍ വഷളാക്കിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago