ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം: എന്‍.എസ് മാധവന്‍
കോഴിക്കോട്: ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. നിലപാടില്‍ ഉറച്ചുനിന്ന ഹാദിയയെ അങ്ങനെ വളര്‍ത്തിയതില്‍ രക്ഷിതാക്കള്‍ അഭിമാനിക്കുകയാണ് വേണ്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
'ചുറ്റും നോക്കിയാല്‍ മുതിര്‍ന്നവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുന്നത് കാണാം. എന്നാല്‍ അവള്‍ അങ്ങനെ കീഴ്‌പ്പെട്ടില്ല. അവള്‍ അങ്ങനെയാവാന്‍ കാരണം അവളെ വളര്‍ത്തിയ രീതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഹാദിയയുടെ മാതാപിതാക്കളായതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്.
'അവള്‍ ആത്മവിശ്വാസമുള്ളവളാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവീച്ച അവള്‍ നിലപാടില്‍ ഉറച്ചു നിന്നു. മനസ്സ് തുറന്ന് വ്യക്തതയോടെ അവള്‍ നിലപാട് വ്യക്തമാക്കി. ഇത് മാതപിതാക്കള്‍ക്കുള്ള സമ്മാനമാണെന്നും' എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
All around us we see adults wilting under pressure. She didn’t. I was wondering whether her upbringing played a part in that. Hope you got it.
— N.S. Madhavan (@NSMlive) November 27, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."