അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്കി. തോമസ് ജേക്കബ് എഴുതിയ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥ എഴുതിയതിനാണ് നടപടി.
അനുമതിയില്ലാതെ പുസ്തകമെഴുതിയത് സിവില്‍ സര്‍വിസ് ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.
പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, സര്‍ക്കാര്‍ സര്‍വിസില്‍നിന്നും അവധിയെടുത്താണ് താന്‍ പുസ്തകമെഴുതിയതെന്നും കേസ് എടുക്കുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."