മോദിയുടെ റാലികളില്‍ വേണ്ടത്ര ആളില്ല; 'ഗുജറാത്തിന്റെ മകനെ കാണൂ' ക്യാംപയിനുമായി ബി.ജെ.പി
അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ നടത്തുന്ന റാലികളില്‍ ആളുകള്‍ കുറഞ്ഞുപോയെന്ന് നിരീക്ഷണം. ഇന്നലെ നടത്തിയ റാലിയില്‍ വേണ്ടത്ര ആളുകള്‍ പങ്കെടുത്തില്ലെന്ന് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇതിനിടെ, ആളെക്കൂട്ടാന്‍ പുതിയൊരു ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. 'ഗുജറാത്തിന്റെ മകനെ കാണൂ' എന്ന ക്യാംപയിനാണ് മോദിയുടെ റാലി വിജയിപ്പിക്കാന്‍ വേണ്ടി ബി.ജെ.പി ഒരുക്കിയിരിക്കുന്നത്.
ഇന്നലെ സൂറത്തിലെ കഡോഡരയിലും ധാരിയിലെ ജസ്ദാന്‍, കുഛിലെ ബുജിലും മോദിയുടെ സമ്മേളനം ഉണ്ടായിരുന്നു. ഇതില്‍ ജസ്ദാനിലെയും ധാരിയിലെയും റാലികളിലെ ജനപങ്കാളിത്തം കുറഞ്ഞുപോയെന്ന് ബി.ജെ.പി നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. സി.ഐ.ഡി വിഭാഗം നല്കിയ റിപ്പോര്‍ട്ട് പ്രകാരം, ജസ്ദാനില്‍ 7000 പേരും ധാരിയില്‍ 10,000 പേരുമാണ് മോദിയെ കേള്‍ക്കാനായി എത്തിയത്.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ജസ്ദാനില്‍, പട്ടേല്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയാണ്. ബി.ജെ.പിക്കെതിരെ ഹാര്‍ദിക് പാട്ടേല്‍ അഴിച്ചുവിട്ട പ്രക്ഷോഭത്തിന്റെ മുഖ്യകേന്ദ്രവും ഇവിടെയായിരുന്നു.
കഴിഞ്ഞ 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഡിസംബര്‍ 9 മുതല്‍ 14 വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹാര്‍ദിക് പാട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിനാണ്.
മോദിയുടെ റാലിക്ക് അരലക്ഷം പേര് സംബന്ധിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ വെറും 6000 പേരാണ് റാലിക്കെത്തിയത്. ഇത് പാളിപ്പോയ പരിപാടിയാണെന്ന് ജസ്ദാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുന്വെര്ജിഭായ് ബവാലിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."