ചായക്കാരനില്‍ നിന്ന് മോദി പ്രധാനമന്ത്രിയായത് രാജ്യത്തിന്റെ വളര്‍ച്ചയുടെ തെളിവാണെന്ന് ഇവാന്‍ക ട്രംപ്
ഹൈദരാബാദ്: ഹൈദരാബാദില്‍ തുടക്കമായ ആഗോളം സംരഭകത്വ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് സംബന്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇന്ത്യ- യു.എസ് ബന്ധത്തില്‍ ഊന്നിയുമായിരുന്നു ഇവാന്‍ക ട്രംപിന്റെ പ്രസംഗം. മോദിയും ഇവാന്‍കയും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കുട്ടിക്കാലത്ത് ചായവില്‍പനക്കാരനായിരുന്ന ഒരാള്‍ വളര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഈ രാജ്യത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഇവാന്‍ക പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം ബിസിനസ് ഉപേക്ഷിച്ച് പിതാവിനൊപ്പം രാഷ്ട്ര സേവനത്തിനായി താന്‍ ഇറങ്ങിയത് രാജ്യപുരോഗതി ലക്ഷ്യം വച്ചാണ്. തന്റെ രാജ്യവുമായി ഇന്ത്യ പുലര്‍ത്തുന്ന നല്ല ബന്ധം ഒരിക്കല്‍പോലും മറക്കാനാകുന്നതല്ലെന്ന് ഇവാന്‍ക പറഞ്ഞു.
ഹൈദരാബാദില്‍ തുടങ്ങിയ സംരംഭകത്വ ഉച്ചകോടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുക എന്നതിനൊപ്പം സുരക്ഷ കൂടി മുന്‍നിര്‍ത്തിയുള്ളതാണ്. 2016 ല്‍ അമേരിക്കയില്‍ സ്ത്രീ സംരംഭകരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമായിരുന്നു. ഇന്ന് സ്ഥിതി മാറി. ഇപ്പോള്‍ ഒരുകോടിയിലേറെ സ്ത്രീകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
പല രാജ്യങ്ങളിലും പുരുഷന്മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകളെ പുറത്തുകാണാറില്ല. എന്നാല്‍ സ്ഥിതി മാറിയിട്ടുണ്ട്. വിവിധ സംരംഭങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചതോടെ അവര്‍ക്ക് പുരുഷന്‍മാര്‍ക്കൊപ്പമല്ലാതെ രംഗത്തിറങ്ങാനായി.
ഇവാന്‍കയ്‌ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള 350 പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വനിതാ സംരംഭകരുമായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ചര്‍ച്ച നടത്തി. 150 രാജ്യങ്ങളില്‍ നിന്നുള്ള 1500 സംരംഭകരും നിക്ഷേപകരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."