'കലക്ടര്‍ ബ്രോ' കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍.പ്രശാന്തിനെ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന് കണ്ണന്താനം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഒരു വിഭാഗം രംഗത്തുവന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പരിഗണിക്കരുതെന്ന ന്യായമാണ് പ്രശാന്തിന്റെ നിയമനത്തെ എതിര്‍ക്കാന്‍ ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചിലര്‍ മുന്നോട്ടുവച്ചത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്ന കാര്യം കലക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന പ്രശാന്തിന് നേരത്തെതന്നെ കണ്ണന്താനത്തില്‍നിന്നു ലഭിച്ചിരുന്നതായും പറയുന്നു. ഇതേതുടര്‍ന്നാണ് കോഴിക്കോട് കലക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ ചുമതല ഏറ്റെടുക്കാതെ എന്‍.പ്രശാന്ത് അവധിയില്‍ പോയതെന്നും പറയുന്നു. അദ്ദേഹം ഉടന്‍തന്നെ പുതിയ ചുമതലയേറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."