വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടുന്നു; എം.പി സ്ഥാനം രാജി വച്ചേക്കും
കോഴിക്കോട്: എം.പി വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ (യുനൈറ്റഡ്) യു.ഡി.എഫ് വിടാനൊരുങ്ങുന്നു. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാര്‍ എം.പി സ്ഥാനം രാജി വെക്കും. രാജിക്കാര്യം തീരുമാനിച്ചു കഴിഞ്ഞതാണ്. എന്ന് രാജി കൊടുക്കണം എന്നേ തീരുമാനിക്കേണ്ടതുള്ളു എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ തുടരാന്‍ താല്പര്യമില്ല. ഇക്കാര്യം നിതീഷ് കുമാറിനെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാനും തീരുമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീരേന്ദ്ര കുമാര്‍ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
എല്‍.ഡി. എഫിലേക്കു പോവുന്ന കാര്യം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സമിതിക്കു ശേഷമേ അന്തി തീരുമാനമുണ്ടാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെ.ഡി.യു ജെ.ഡി.എസ് ലയനത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൃഷ്ണന് കുട്ടി, സി.കെ നാണു എന്നിവരുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാത്യു ടി തോമസുമായി ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."