വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ?; മോദിയെ പരിഹസിച്ച് രാഹുല്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോദി സര്‍ക്കാരിനെതിരെ ട്വിറ്ററില്‍ പരിഹാസവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.
22 सालों का हिसाब,
— Office of RG (@OfficeOfRG) November 29, 2017
गुजरात मांगे जवाब।
गुजरात के हालात पर प्रधानमंत्रीजी से पहला सवाल:
2012 में वादा किया कि 50 लाख नए घर देंगे।
5 साल में बनाए 4.72 लाख घर।
प्रधानमंत्रीजी बताइए कि क्या ये वादा पूरा होने में 45 साल और लगेंगे?
2012 ലെ തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തില്‍ അമ്പതുലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ബാക്കി വീടുകള്‍ നിര്‍മിക്കാന്‍ ഇനിയും 45 വര്‍ഷം കാത്തിരിക്കേണ്ടിവരുമോ എന്ന് രാഹുല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."