മുസ്‌ലിം വിരുദ്ധ വീഡിയോകള്‍ ഷെയര്‍ ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: മുസ്‌ലിം വിരുദ്ധവും വിദ്വേഷം വളര്‍ത്തുന്നതുമായ വീഡിയോകള്‍ റീട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടണിലെ തീവ്ര വലതു പാര്‍ട്ടിയായ ബ്രിട്ടണ്‍ ഫസ്റ്റ് നേതാവ് ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററിലിട്ട വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. കടുത്ത മുസ്‌ലിം വിരുദ്ധ വികാരം വളര്‍ത്തുന്ന മൂന്നു വീഡിയോകളാണ് ട്രംപ് പങ്കുവച്ചത്.
മുസ്‌ലിംകള്‍ കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിടുന്നുവെന്ന കുറിപ്പോടെയാണ് ഒന്നാമത്തെ വീഡിയോ
VIDEO: Islamist mob pushes teenage boy off roof and beats him to death! pic.twitter.com/XxtlxNNSiP
— Jayda Fransen (@JaydaBF) November 29, 2017
കന്യാമറിയത്തിന്റെ പ്രതിമ തച്ചുടക്കുന്ന മുസ്‌ലിംകള്‍ എന്ന അടിക്കുറിപ്പോടെയാണ് രണ്ടാമത്തെ വീഡിയോ
VIDEO: Muslim Destroys a Statue of Virgin Mary! pic.twitter.com/qhkrfQrtjV
— Jayda Fransen (@JaydaBF) November 29, 2017
മുസ്‌ലിം കുടിയേറ്റക്കാര്‍ ഡച്ച് ബാലനെ ആക്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് മൂന്നാമത്തെ വീഡിയോ
VIDEO: Muslim migrant beats up Dutch boy on crutches! pic.twitter.com/11LgbfFJDq
— Jayda Fransen (@JaydaBF) November 28, 2017
പള്ളികള്‍ നിര്‍മിക്കുന്നതിനെതിരെയും ഇസ്‌ലാമിനെതിരെയും വ്യാപകമായി പ്രചരണം നടത്തുന്നവരാണ് ബ്രിട്ടണ്‍ ഫസ്റ്റ് എന്ന പാര്‍ട്ടി. 'ബ്രിട്ടന്റെ ഇസ്‌ലാമിക വല്‍ക്കരണത്തി'നെതിരെ എന്ന ക്യാംപയിനും ഇവര്‍ നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഘട്ടത്തിലും മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയിരുന്ന ട്രംപിന്റെ പുതിയ നിലപാട് വലിയ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. വീഡിയോ ഷെയര്‍ ചെയ്തതിന് വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."