HOME
DETAILS
MAL
കൈയേറ്റം ഒഴിപ്പിക്കല്‍; മൂന്നാറില്‍ ഉദ്യോഗസ്ഥരെ തടഞ്ഞു
backup
November 30 2017 | 01:11 AM
തൊടുപുഴ: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തടഞ്ഞു. മൂന്നാര്‍ സ്പെഷല്‍ റവന്യൂ ഓഫിസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വി.സി.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ഭൂസംരക്ഷണ സേനാംഗങ്ങളെയുമാണ് തടഞ്ഞത്. ഒരു മണിക്കൂറോളം ഇവരെ തടഞ്ഞുവച്ചു. പിന്നീട് പൊലിസ് സ്ഥലത്തെത്തി. അനധികൃത നിര്‍മാണം തടഞ്ഞ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്ന നിര്‍മാണ സാമഗ്രികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് പൊലിസിന്റെ സാന്നിധ്യത്തില്‍ നിര്‍മാണസാമഗ്രികള്‍ തിരിച്ചുകൊടുത്ത ശേഷമാണ് ഉദ്യോഗസ്ഥരെ സംഘം മടങ്ങാന്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."