HOME
DETAILS
MAL
ഗുലന് ബന്ധം: 360 പേര്‍ക്കെതിരേ തുര്‍ക്കി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു
backup
November 30 2017 | 01:11 AM
അങ്കാറ: അമേരിക്കയില്‍ താമസിക്കുന്ന സൂഫി പണ്ഡിതന് ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 360 പേര്‍ക്കെതിരേ തുര്‍ക്കി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. ഇവരില്‍ 333 പേര് സൈനികരാണെന്ന് അനാഡലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉര്ദുഗാന് സര്‍ക്കാരിനെ അട്ടിമറിക്കാനായി ഗുലന്റെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് തുര്‍ക്കിയുടെ ആരോപണം. തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി ശ്രമങ്ങള്‍ക്കു പിന്നിലും ഗുലനാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൈനിക അട്ടിമറിക്ക് ശേഷം 50,000 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അട്ടിമറിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് സൈനികര്‍ ഉള്‍പ്പെടെയുള്ള 110,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."