കേരളാ ബിസിനസ് ഫോറത്തിനു തുടക്കമായി
ദോഹ: ഖത്തറിലെ മലയാളികളായ വ്യാപാരികളുടെയും വ്യവസായികളുടെയും കൂട്ടായ്മയായ കേരളാ ബിസിനസ് ഫോറത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് അബു നഹിയാന്‍ നിര്‍വഹിച്ചു.
കേരളത്തിലെ ബിസിനസ് സമൂഹം ഖത്തറിലെ വ്യവസായ സമൂഹത്തിനു നല്‍കുന്ന സേവനങ്ങളെ നഹിയാന്‍ ശ്ലാഘിച്ചു. ഖത്തറിന്റെ പുരോഗതിക്കു വലിയ സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ സമൂഹം ഖത്തറിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും ഇന്ത്യന്‍ സമൂഹം തങ്ങളുടെ സ്വന്തം സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡന്റ് അബ്ദുള്ള തെരുവത്തു അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഖത്തറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖര്‍ എ കെ ഉസ്മാന്‍ ( അല്‍മുഫ്ത റെന്റ് എ കാര്‍ ) , നോര്‍ക്ക ഡയറക്ടര്‍ കൂടിയായ സി വി റപ്പായി (ജംബോ ഇലക്ട്രോണിക്‌സ് ), എം പി ഷാഫി ഹാജി ( എം പി ട്രേഡേഴ്‌സ് ) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തം, വാദ്യമേളക്കാരുടെ ചെണ്ടമേളം തുടങ്ങിയവയും ചടങ്ങിന് മാറ്റുകൂട്ടി .
കെ ബി എഫ് വെബ്‌സൈറ്റ് ഉത്ഘാടനവും ,ഡയറക്ടറി പ്രകാശനവും വിശിഷ്ടതിഥികള്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."