HOME
DETAILS

ഹാദിയയുടെ ഇഷ്ടമാണ് കേരളീയ സമൂഹത്തിന്റെ അഭിപ്രായം: എന്‍.എസ് മാധവന്‍

  
backup
November 30 2017 | 14:11 PM

ns-madhavan-doha-hadiya-issue

 


ദോഹ: ഹാദിയ വിഷയത്തില്‍ കുട്ടിയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നതാണ് കേരളീയ പൊതുസമൂഹത്തിന്റെ അഭിപ്രായമെന്ന് എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എന്‍ എസ് മാധവന്‍.

തനത് സാംസ്‌ക്കാരിക വേദി ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്താന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.


ഹാദിയയുടെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനം അവരുടെ വാദം ശക്തിപ്പെടുത്താനുള്ള ശ്രമം മാത്രമായി കണ്ടാല്‍ മതിയാകും. ഹാദിയയുടെ അമ്മ മധ്യവര്‍ഗ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയയുടെ മതം മാറ്റവും അനുബന്ധ സംഭവങ്ങളും കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമായിട്ടില്ലെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

കേരളത്തിലെ സാധാരണ പെണ്‍കുട്ടികളില്‍ നിന്നും വിഭിന്നമായി ഏറെ തന്റേടത്തോടു കൂടിയാണ് ഹാദിയയുടെ പെരുമാറ്റമുണ്ടായത്. സ്വന്തം നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. മൊബൈലില്‍ മുഖം പൂഴ്ത്തി തല താഴ്ത്തിയിരിക്കുന്ന പുതിയ പെണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തയായി ഉറക്കെ പറയാന്‍ ധൈര്യം കാണിച്ചതു തന്നെയാണ് ഹാദിയയെ വ്യത്യസ്തയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഹാദിയയെ വിവാഹം കഴിച്ചയാള്‍ ഭീകരവാദിയും തീവ്രവാദിയുമാണെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഭീകരവാദികള്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്നും ഗോഡ്‌സെ ഉള്‍പ്പെടെ എത്രയോ കൊടും കുറ്റവാളികള്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയയെ വിവാഹം കഴിച്ചയാള്‍ തീവ്രവാദിയാണെങ്കില്‍ അദ്ദേഹത്തെ നിയമത്തിന്റെ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. അത്തരം ആരോപണങ്ങള്‍ കണ്ടെത്താന്‍ ആവശ്യമായ രീതിയില്‍ നമുക്ക് സംവിധാനങ്ങളുണ്ടെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇപ്പോള്‍ ഏട്ടിലെ പശുവാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ എല്ലാ കാലത്തും വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഛത്രപതി ശിവജിയുടെ ജീവചരിത്രം എഴുതിയതിന്റെ പേരില്‍ മറാത്തയില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അവിടുത്തെ അതിപുരാതനമായ ഗ്രന്ഥശേഖരം അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ക്രിമിനല്‍ പ്രൊസീജിയര്‍ ആയും ചില ഗ്രൂപ്പുകള്‍ സംഘടിതമായുമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


മധ്യകാല ഇന്ത്യാ ചരിത്രമാണ് ഇപ്പോള്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് ഇടയാകുന്നത്. ബ്രിട്ടീഷുകാര്‍ക്കു മുമ്പുള്ള മുഗള്‍ ഭരണാധികാരികളുടേയും ടിപ്പു സുല്‍ത്താന്റേയും പ്രവര്‍ത്തനങ്ങളുടെ ഓരോ അംശവുമെടുത്ത് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

പത്മാവതി സിനിമയ്‌ക്കെതിരെയുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. കവിയുടെ ഭാവന മാത്രമാണ് സിനിമയായി രംഗത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്മാവതി വിവാദം പൂര്‍ണമായും രാഷ്ട്രീയമാണെന്നും എന്‍.എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

പത്മാവതിയെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വരാതിരിക്കാന്‍ കാരണം അവരുടെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഭരണകൂടങ്ങള്‍ ഇന്ത്യയില്‍ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരെണ്ണം കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന നന്‍മകളെ അവഗണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിറ്റ്‌ലറുടെ ചെയ്തികളെ ജര്‍മനി ഇപ്പോഴും പല വിധത്തില്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ പോലും പത്രങ്ങളോ ചരിത്രകാരന്മാരോ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയകളിലൂടെ ഏറെ കൃത്രിമത്വവും കളവും പ്രചരിക്കുന്നുണ്ടെന്നും ബി ജെ പിയെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ മുമ്പുതന്നെ ഇത്തരം പ്രചരണങ്ങളുമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനത് സാംസ്‌ക്കാരിക വേദിയുടെ വാര്‍ഷിക പരിപാടി വെള്ളിയാഴ്ച വൈകിട്ട് ആറിന് പഴയ ഐഡിയ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. വിവിധ സംഘടനാ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഗസല്‍ മെഹഫിലും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍ എസ് മാധവനോടൊപ്പം പ്രസിഡന്റ് എ എം നജീബ്, ജനറല്‍ സെക്രട്ടറി സി അബ്ദുറഊഫ്, ജിഫാസ് എന്നിവരും പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago