ഐ.എസ്.എല്‍: ബംഗളൂരുവിനെ കീഴടക്കി ഗോവന്‍ പട
ഗോവ: ഐ.എസ്.എല്ലില്‍ ആവേശം ചൊരിഞ്ഞ മത്സരത്തിനൊടുവില്‍ എഫ്.സി ഗോവ, കരുത്തരായ ബംഗളൂരു എഫ്.സിയെ കീഴടക്കി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം.
കളി തുടങ്ങി 16-ാം മിനിറ്റില്‍ ഗോവന്‍ പട ആക്രമണം തുടങ്ങി. ഫെരാന്‍ കൊറാമിനാസിന്റെ വക ഗോവ ഒന്നാം ഗോളടിച്ചു. 21-ാം മിനിറ്റില്‍ തന്നെ മിക്കുവിലൂടെ ബംഗളൂരു മറുപടി നല്കി. ആവേശം കുറഞ്ഞിട്ടില്ലെന്നറിയിച്ച് 33-ാം മിനിറ്റില്‍ ഫെരാനിന്റെ രണ്ടാം ഗോള്‍. ഗോവന്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള കളി. 40-ാം മിനിറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മാന്വല്‍ ലാന്സോറേറ്റിലൂടെ ഗോവ വലയിലാക്കി. രണ്ടാം പകുതി അവസാനിച്ചത് ഗോവയുടെ ആധിപത്യത്തോടെ.
എന്നാല്‍, രണ്ടാം പകുതിയില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്താനുള്ള ബംഗളൂരുവിന്റെ ശ്രമം ഫലം കണ്ടു. 57-ാം മിനിറ്റില്‍ എറിക് പാര്‍ത്തലുവും 60-ാം മിനിറ്റില്‍ മിക്കു രണ്ടാം ഗോളും പായിച്ചു. ഇതോടെ കളി 3-3 എന്ന സമനിലയിലെത്തി. വാശിയേറിയ പോരാട്ടം 63-ാം മിനിറ്റ് വരെ നീണ്ടുനിന്നു. 63-ാം മിനിറ്റില്‍ ഫെരാന്റെ ഹാട്രിക് ഗോള്‍ പിറന്നു. ഇന്നത്തെ മികച്ച കളിക്കാരനും ഫെരാന്‍ തന്നെ. പിന്നീടൊരു തിരിച്ചടിക്ക് ബംഗളൂവിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."