അല്‍ഹിന്ദ് 26-ാം വാര്‍ഷികത്തിന് തുടക്കം
കോഴിക്കോട്: അല്‍ഹിന്ദ് ട്രാവല്‍സിന്റെ 26-ാം വാര്‍ഷികത്തിന് തുടക്കം. ഹജ്ജ് ഉംറ സേവനരംഗത്ത് ശ്രദ്ധേയമായ അല്‍ഹിന്ദിന്റെ വാര്‍ഷിക സമ്മേളനം പ്രവാചക പ്രകീര്‍ത്തന സദസ് കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് മാവൂര്‍ റോഡില്‍ ബിഗ്ബസാറിനടുത്തുള്ള അല്‍ഹിന്ദ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പ്രഭാഷണ സദസില്‍ പതിനായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തു. പ്രശസ്ത വാഗ്മി സിംസാറുല്‍ഹഖ് ഹുദവി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. അല്‍ഹിന്ദ് ട്രാവല്‍സ് സംഘടിപ്പിച്ച് വരുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള യാത്രകളുടെ വിവരങ്ങളടങ്ങിയ 'ലോകരാജ്യങ്ങളിലൂടെ അല്‍ഹിന്ദിനൊപ്പം' സി.ഡി പ്രകാശനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ എം.പി കടുങ്ങല്ലൂരിന് നല്‍കി നിര്‍വഹിച്ചു.
ചടങ്ങ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അല്‍ഹിന്ദ് ഹജ്ജ് ഉംറ മാനേജര്‍ പി.ആര്‍ അബ്ദുസമദ് അധ്യക്ഷനായി. 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് 26 പേര്‍ക്ക് സൗജന്യ നിരക്കുകളില്‍ ഉംറക്ക് അവസരവും ഒരുക്കിയിട്ടുണ്ട്. വേദിയില്‍വച്ച് തന്നെ ഇതിന്റെ രേഖകള്‍ കൈമാറി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, എം.സി മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടി ഹസ്സന്‍ ദാരിമി, കെ.സി ബാഖവി, ഹനീഫ ദാരിമി വഴിക്കടവ്, സിദ്ദീഖ് ഫൈസി പെരിന്തല്‍മണ്ണ, അബ്ബാസ് ദാരിമി, അലവി ദാരിമി കുഴിമണ്ണ, ഹാഷിം മൂഴിക്കല്‍, ഷബീര്‍ബാബു, നജീബ് നടുതൊടി, ഇര്‍ഫാന്‍ മാത്തോട്ടം തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അല്‍ഹിന്ദ് റീജ്യനല്‍ മാനേജര്‍ യാസര്‍ മുണ്ടോടന്‍ സ്വാഗതവും എം.എ ഹസീബ് എടപ്പാള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."