അബ്ദുല്‍ കബീര്‍ ദാരിമിയുടെ കുടുംബത്തിന് ഇനി സ്വന്തം വീട്
തിരുവനന്തപുരം: സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ കബീര്‍ ദാരിമിയുടെ കുടുംബത്തിനുവേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വാങ്ങിച്ചു നല്‍കുന്ന വീടിന്റേയും സ്ഥലത്തിന്റേയും പ്രമാണങ്ങളുടെ കൈമാറ്റവും സമസ്ത കണ്‍വന്‍ഷനും നാളെ നടക്കും.
വൈകിട്ട് മൂന്നിന് തിരുവനന്തപുരം ബീമാപള്ളി ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രേഖകള്‍ കൈമാറും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, നൗശാദ് ബാഖവി ചിറയിന്‍കീഴ്, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അശ്‌റഫ് ബാഖവി, എ.ആര്‍. ശറഫുദ്ദീന്‍ അല്‍ ജാമിഈ, യു. ഗുലാം മുഹമ്മദ്, ഹസന്‍ ആലംകോട്, അഡ്വ. അസീം, സ്വാലിഹ് സഖാഫി, അഹ്മദ് റശാദി ചുള്ളിമാനൂര്‍, ഹസന്‍ അശ്‌റഫ് ഫാളില്‍ ബാഖവി, പീരു മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."