HOME
DETAILS
MAL
ട്രെയിനുകളുടെ വിവരമറിയാന്‍ ജി.പി.എസ് സംവിധാനം വരുന്നു
backup
December 01 2017 | 02:12 AM
ന്യൂഡല്‍ഹി: ട്രെയിനുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായി ജി.പി.എസ് സംവിധാനം സ്ഥാപിക്കാനുള്ള നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇതു സംബന്ധിച്ച നിര്‍ദേശം 16 റെയില്‍വേ സോണുകള്‍ക്കും നല്‍കിയത്. റെയില്‍വേയുടെ സമയക്രമവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിയല്‍ ടൈം പന്‍ച്യുവാലിറ്റി മോണിറ്ററിങ് ആന്‍ഡ് അനാലിസിസ് (ആര്‍.പി.എം.എ) സംവിധാനം രാജ്യത്ത് നടപ്പാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."