HOME
DETAILS

ചരിത്രമെഴുതി മിരാബായ് ചാനു; ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണത്തിളക്കം

  
backup
December 01 2017 | 02:12 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%af%e0%b5%8d-%e0%b4%9a%e0%b4%be

അനഹെയിം (യു.എസ്.എ): 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സുവര്‍ണത്തിളക്കം. കര്‍ണം മല്ലേശ്വരിക്ക് ശേഷം ലോക ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന താരമായി ഇന്ത്യയുടെ സൈഖോം മിരാബായ് ചാനു മാറി. 48 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങി പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ചാനുവിന്റെ നേട്ടം. സ്‌നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 109 കിലോ ഭാരമുയര്‍ത്തിയുമാണ് ചാനു സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്. 1994, 1995 വര്‍ഷങ്ങളില്‍ കര്‍ണം മല്ലേശ്വരി രണ്ട് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ സുവര്‍ണ ജേത്രിയായിരുന്നു. അതിന് ശേഷം മറ്റൊരു ഇന്ത്യന്‍ താരം നേട്ടത്തിലെത്തുന്നത് ആദ്യമാണ്. തായ്‌ലന്‍ഡ് താരം സുക്ചരോണ്‍ തുന്യ 193 കിലോ ഉയര്‍ത്തി വെള്ളിയും കൊളംബിയന്‍ താരം സെഗുര അന ഐറിസ് 182 കിലോ ഉയര്‍ത്തി വെങ്കലവും നേടി. ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 104 കിലോ ഉയര്‍ത്തിയ ഇന്ത്യന്‍ താരം പിന്നീട് 106 കിലോ ഉയര്‍ത്താനുള്ള രണ്ട് ശ്രമത്തിലും പരാജയപ്പെട്ടു. സ്‌നാച്ചില്‍ മൂന്ന് അവസരങ്ങളില്‍ ആദ്യ ശ്രമത്തില്‍ 82 കിലോ ഉയര്‍ത്തിയ താരം രണ്ടാം ശ്രമത്തില്‍ 85 കിലോ ഉയര്‍ത്തിയാണ് സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചത്.
റിയോ ഒളിംപിക്‌സില്‍ നിരാശാജനകമായ പ്രകടനം നടത്തി തല താഴ്ത്തി മടങ്ങേണ്ടി വന്ന 23കാരിയായ ചാനു ലോക വേദിയില്‍ തന്റെ മികവ് അടയാളപ്പെടുത്തിയാണ് താരമായത്. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ചാനു 2014ല്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി സ്വന്തമാക്കിയിരുന്നു. നേരത്തെ സൗത്ത് ഏഷ്യന്‍ ജൂനിയര്‍ ഗെയിംസിലും സുവര്‍ണ താരമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago