സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന്; കടലില്‍ തിരച്ചിലിനിറങ്ങി മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ നേരിട്ട് കടലില്‍ തിരച്ചലിനിറങ്ങി.
കടലില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ കടലിലിറങ്ങിയത്. കൊല്ലം, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് നാലുബോട്ടുകളിലായി തിരച്ചിലിനായി പുറപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ലത്തിന് സഭയും വിഷയത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചുവേളിയില്‍ നിന്നു മത്സ്യബന്ധനത്തിനായി പോയ നാലുപേരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ തീരദേശറോഡ് ഉപരോധിച്ചു.
അതേസമയം തിരച്ചിലിന് മത്സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു തിരുവനന്തപുരം കലക്ടര്‍ അറിയിച്ചു. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോകരുതെന്നും 107 പേര് തിരുവനന്തപുരത്ത് മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."