HOME
DETAILS

ബഹ്‌റൈന്‍ കിരീടാവകാശിയും ട്രംപും ചര്‍ച്ച നടത്തി; എഫ് 16 വിമാനക്കരാറില്‍ ഒപ്പുവച്ചു

  
backup
December 02, 2017 | 4:21 PM

bahrain-us


മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം ബഹ്‌റൈന് എഫ്16 ഇനത്തില്‍ പെട്ട പോര്‍ വിമാനങ്ങള്‍ ലഭ്യമാക്കാനുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഇത് ബഹ്‌റൈന്‍ പ്രതിരോധ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബഹ്‌റൈന്‍ അമേരിക്ക സൗഹൃദം ദീര്‍ഘനാളത്തെ പാരമ്പര്യമുള്ളതാണെന്നും പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും ഊന്നിയാണ് നിലനില്‍ക്കുന്നതെന്നും ബഹ്‌റൈന്‍ അമേരിക്കയുടെ പ്രിയ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി.

യു.എസുമായുള്ള പ്രതിരോധ സഹകരണം അചഞ്ചലമായി തുടരുമെന്ന് ബഹ്‌റൈന്‍ കിരീകാവകാശിയും പ്രതികരിച്ചു. പ്രതിരോധ രംഗത്തെ സഹകരണം തുടരാനുള്ള കാരാറില്‍ ഒപ്പുവെച്ചത് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ഘട്ടമായി മാറും. ട്രംപിന്റെ സഊദി സന്ദര്‍ശനം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സുരക്ഷയില്‍ അമേരിക്കയുടെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.

ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തി നിലപാടെടുക്കുന്ന ട്രംപിന്റെ നയം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും ചെറുക്കാനുള്ള പദ്ധതികളാണ് ഇരുവരും ചര്‍ച്ച ചെയതതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago