HOME
DETAILS

ഉണ്യാലില്‍ നബിദിന റാലിക്ക് നേരെ ഗുണ്ടാ ആക്രമണം; 25 പേര്‍ക്ക് പരുക്ക്

  
backup
December 02 2017 | 23:12 PM

unyalil-gunda-attack-prophet-day-rally-25-injured

തിരൂര്‍: താനൂരിനടുത്ത നിറമരുതൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെ ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദ മദ്‌റസ വിദ്യാര്‍ഥികളുടെ നബിദിന റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റാലി മുക്കാല്‍ മണിക്കൂര്‍ പിന്നിട്ട് തിരിച്ച് മദ്‌റസയിലേക്ക് എത്തുന്നതിനിടെ സി.പി.എം ശക്തി കേന്ദ്രത്തില്‍ വച്ചായിരുന്നു ആക്രമണം.
പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും പതിയിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. റാലിയുടെ മുന്നില്‍ അനൗണ്‍സ്‌മെന്റിന് ഉപയോഗിച്ച ഓട്ടോറിക്ഷയും അക്രമികള്‍ തകര്‍ത്തു.
സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
പരുക്കേറ്റ പുത്തന്‍പുരയില്‍ അന്‍സാറിനെ (27) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തന്‍പുരയില്‍ അഫ്‌സാദ് (20), പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), പള്ളിമോന്റെ പുരക്കല്‍ ഫര്‍ഷാദ് (20), പള്ളിമോന്റെ പുരക്കല്‍ സൈദ് മോന്‍ (53), കാക്കാന്റെ പുരക്കല്‍ സകരിയ്യ (28) എന്നിവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്‌സല്‍, അഫ്‌സാദ്, ഫര്‍ഷാദ് എന്നിവര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ആക്രമണത്തിനിരയായ മദ്‌റസ വിദ്യാര്‍ഥികളായ റിന്‍ഷാന്‍, മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, ആദില്‍, സജാദ്, ഫറാസ്, നിഹാല്‍, അനസ്, സിംസാറുല്‍ ഹഖ്, അസ്‌ലം, റംഷാദ്, ഇര്‍ഫാന്‍, ഫായിദ്, ഷാഹിദ്, ഷമീം, ഫായിസ്, മുഹമ്മദ് ഷഹല്‍, ആദില്‍ഷ, ഫായിസ് എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് താനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും താനൂര്‍ പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago