സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭ്യമാക്കാത്ത പ്രധാനമന്ത്രി- മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ട്വിറ്റര്‍ വഴിയാണ് രാഹുനലിന്റെ ആക്രമം. ഹിന്ദിയില്‍ കാവ്യാത്മകമായാണ് രാഹുലിന്റെ ട്വിറ്റര്‍ സന്ദേശം. സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യസം എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നിലാണെന്നും രാഹുല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നോട്ട് നിരോധനം ജി.എസ്.ടി എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം.
22 सालों का हिसाब,#गुजरात_मांगे_जवाब
— Office of RG (@OfficeOfRG) 3 December 2017
प्रधानमंत्रीजी- 5वाँ सवाल:
न सुरक्षा, न शिक्षा, न पोषण,
महिलाओं को मिला तो सिर्फ़ शोषण,
आंगनवाड़ी वर्कर और आशा,
सबको दी बस निराशा।
गुजरात की बहनों से किया सिर्फ़ वादा,
पूरा करने का कभी नहीं था इरादा। pic.twitter.com/yXvCRbxsXW
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."