വാഹന സൗകര്യങ്ങളില്ല; ചുക്കമ്പതിയിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍
പാലക്കാട് :മുതലമട പഞ്ചായത്തിലെ ചുക്കമ്പതി ആദിവാസി കോളനിയില്‍ താമസിക്കുന്ന 15 ആദിവാസി കുടുംബങ്ങള്‍ ഇപ്പോള്‍ ദുരിതത്തിലാണ് . മരിച്ചാല്‍ ശവമടക്കാനും,അസുഖം പിടിപെട്ടാല്‍ ആശുപത്രിയില്‍ പോകാനോ വഴിയില്ലാത്തതിനാല്‍ വാഹനങ്ങളൊന്നും കോളനിയില്‍ എത്തുന്നില്ല. ആശുപത്രിയില്‍ കൊണ്ടുപോവാന്‍ കഴിയാതെ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട് കോളനിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം രോഗിയെ വാഹനം കിട്ടുന്ന ആട്ടയാംപതിവരെ എടുത്തു കൊണ്ടുപോവേണ്ട ഗതികേടിലാണ്.
കോളനിയില്‍ സംഘബലമോ, വോട്ടുബാങ്കോ ഇല്ലാത്തതിനാല്‍ ചുക്കമ്പതിക്കാരേ രാഷ്ടീയക്കാര്‍ തിരിഞ്ഞുനോക്കാറില്ല .ഇപ്പോള്‍ ആട്ടയാംപതിമുതല്‍ പിസാററ് കോളജുവരെ രണ്ടു കിലോമീറ്റര്‍ ദൂരമേ റോഡുള്ളൂ. അതും കല്ലും മണ്ണുനിറഞ്ഞ റോഡണ് .ഇരുചക്ര വാഹനങ്ങള്‍ക്ക് കഷ്ഠിച്ചു പോകാമെന്നു മാത്രം. ചുക്കമ്പതി കോളനിയിലേക്ക് റോഡുണ്ടാക്കാന്‍ പദ്ധതി തയാറാക്കി യിരുന്നു.
സ്വകാര്യ വ്യക്തികള്‍ റോഡിനായി വിട്ടു നല്‍കിയ സ്ഥലം പോലും ഇപ്പോള്‍ കൈയേറിയതിനാല്‍ ഈ വഴിയുള്ള യാത്രദുഷ്‌ക്കരമാണ്. ചുക്കമ്പതി കുന്നിനു സമീപത്തുവരെറോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
കൊല്ലങ്കോട് രാജാവ് ആദിവാസിമൂപ്പനായ ചുക്കനും കുടുംബത്തിനും കുന്നിനു സമീപം 21 ഏക്കര്‍ സ്ഥലം അനുവദിച്ചു കൊടുത്തിരുന്നു.
ആദിവാസി വൈദ്യനായ മൂപ്പന്‍ പച്ചമരുന്നുകള്‍ പറിച്ചെടുത്തിരുന്നത് കരടികുന്നിലും പരിസരത്തു നിന്നുമാണ്. മൂപ്പനും,മൂന്ന് മക്കളുമാണ് ഇവിടെ അധിവസിച്ചു വന്നത്. പിന്നീട് അവരുടെ മക്കളും, പേരക്കുട്ടികളുമായി ഇപ്പോള്‍ 15 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മൂപ്പന്റെ മൂന്ന് മക്കള്‍ക്കായി 21 ഏക്കര്‍ ഭൂമി വീതിച്ചു നല്‍കിയെങ്കിലും ഏഴ് ഏക്കര്‍ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു.
ബാക്കിയുള്ള സ്ഥലം ഇപ്പോഴും ചില കക്ഷികള്‍ കൈവശംവെച്ചനുഭവിക്കുകയാണ്. ഇതില്‍ ആദിവാസിയായ പഞ്ചായത്തു മെമ്പറും ഉള്‍പ്പെടുന്നുണ്ടെന്നു കോളനിവാസികള്‍ പറഞ്ഞു. 15 കുടുംബങ്ങള്‍ക്ക് ആകെയുള്ളത് 12 വര്‍ഷം മുന്‍പ് പണിത് നല്‍കിയ 6 വീടുകള്‍ മാത്രം. ഇതില്‍ പലതും തകര്‍ന്നു ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ബാക്കിയുള്ളവര്‍ ചെറിയ ഓലഷെഡുകളിലാണ് താമസിച്ചു വരുന്നത്.
ഒരാള്‍ക്ക് നിന്നു തിരിയാന്‍ പറ്റാത്ത വീടുകളില്‍ നാലും അഞ്ചും പേരാണ് കഴിഞ്ഞു വരുന്നത്. ചില കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ക്കു എവിടെയാണ് സ്ഥലമുള്ളതെന്നു പോലും അറിയാത്ത അവസ്ഥയുണ്ട്. ഇവിടത്തെ കുട്ടികള്‍ കിലോമീറ്ററുകള്‍ കാടിനകത്തു കൂടി നടന്ന്് ആട്ടയാംപതിയില്‍ എത്തിയാണിപ്പോള്‍ മുതലമടയിലെ സ്‌കൂളില്‍ എത്തുന്നത് കോളനിയില്‍ തെരുവ് വിളക്കില്ലാത്തതിനാല്‍ വന്യ മൃഗശല്യവുമുണ്ട്.ഇവരുടെ ഭൂമി ചില സ്വകാര്യ വ്യക്തികള്‍ നക്കാപ്പിച്ച നല്‍കി കൈവശപ്പെടുത്തിയിട്ടുമുണ്ടെന്ന് കോളനിവാസികള്‍ പറയുന്നു. ആടുകളെ വളര്‍ത്തിയാണ് കോളനിയിലെ കുടുംബങ്ങള്‍ ജീവിക്കുന്നത്.
കോളനിയിലുള്ള ഒരു ഉറവയില്‍ നിന്നാണ് ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്. മൈത്രിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം കിട്ടാറില്ലെന്നു ഇവര്‍ പറയുന്നു.
വേനല്‍ കനത്താല്‍ ഇപ്പോഴുള്ള ഉറവയും വറ്റും. പിന്നെ ഇവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന അവസ്ഥയുണ്ടാകും.മുന്‍പ് ഗ്രാമ പഞ്ചായത്തു ഇവരെയെല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇവരുടെ ഭൂമി തട്ടിയെടുക്കാന്‍ ചിലര്‍ നടത്തിയ ശ്രമം സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തകരും, ആദിവാസി സംഘടനകളും ഇടപെട്ടു ഇല്ലാതാക്കി. ഇതോടെയാണ് ഗ്രാമ പഞ്ചായത്തു ഭരിക്കുന്നവര്‍ കരടിക്കുന്നുകാരെ അവഗണിക്കാന്‍ തുടങ്ങിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."