HOME
DETAILS
MAL
വോട്ടഭ്യര്‍ഥിക്കുന്ന മതനേതാക്കളെ ജയിലിലാക്കണമെന്ന് ബില്‍
backup
December 03 2017 | 19:12 PM
ന്യൂഡല്‍ഹി: സ്വന്തം അനുയായികളോടു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മതനേതാക്കളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്ലവതരിപ്പിക്കും. ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ അംഗം ദുഷ്യന്ത് ചൗട്ടാലയാണ് ഇത്തരമൊരു ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ബില്‍ 15നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
ഇത്തരം നേതാക്കള്‍ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. ഹരിയാനയിലെ സിര്‍സയില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് ചൗട്ടാല. ഇദ്ദേഹം 2015ലാണ് റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അമെന്റ്മെന്റ് ബില്ലുമായി രംഗത്തെത്തിയിരുന്നത്. ഇത്തരം നേതാക്കള്‍ക്ക് ഒന്നു മുതല്‍ പത്തു ലക്ഷം രൂപവരെ പിഴയീടാക്കണമെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."