ലണ്ടന്‍ മക്ഡൊണാള്‍ഡില്‍ ഹിജാബ് ധരിച്ച യുവതിയെ തടഞ്ഞു
ലണ്ടന്‍: മക്ഡൊണാള്‍ഡ് സ്റ്റോറില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം യുവതിയെ തടഞ്ഞു. നോര്‍ത്ത് ലണ്ടനിലെ സെവന് സിസ്റ്റേഴ്സ് റോഡിലുള്ള മക്ഡൊണാള്‍ഡ് സ്റ്റോറില്‍ ഭക്ഷണം കഴിക്കാനെത്തിയ 20കാരിയെയാണ് സ്ഥാപനത്തിലെ സുരക്ഷാജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടത്.
സ്ഥാപനത്തിലെത്തിയ യുവതിയോട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതിന് യുവതി തയാറായില്ല. മതപരമായ ധാര്‍മികതയുടെ ഭാഗമായാണ് താന്‍ ഹിജാബ് ധരിക്കുന്നതെന്നും അതില്‍ തെല്ലും ലജ്ജയില്ലെന്നും യുവതി പ്രതികരിച്ചു. ഹിജാബ് ധരിച്ചുകൊണ്ടു തന്നെ താന്‍ വരിനിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങുമെന്നും അതില്‍ ഒരു പ്രശ്നവുമില്ലെന്നും യുവതി ജീവനക്കാരോട് വ്യക്തമാക്കിയതായി ദ ഇന്‍ഡിപെന്‍ഡെന്റ് റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ സഹായിക്കാനെത്തിയ അവിടെയുണ്ടായിരുന്ന മറ്റൊരു ബ്രിട്ടീഷ് മുസ്ലിം യുവാവിനെതിരേയും ജീവനക്കാര്‍ കയര്‍ത്തു.പിന്നീട് മക്ഡൊണാള്‍ഡ് അധികൃതര്‍ തന്നെ വാര്‍ത്താകുറിപ്പിലൂടെ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസപ്രകാരം സ്ഥാപനത്തിലേക്കു വരാമെന്നും ഒരു തടസവുമില്ലെന്നും സംഭവത്തില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."