HOME
DETAILS
MAL
നിര്‍മലാ സീതാരാമന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
backup
December 04 2017 | 03:12 AM
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് തിരുവനന്തപുരത്തെത്തി. മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന നിര്‍മല സീതാരാമന് ഇന്ന് വിഴിഞ്ഞത്തെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്.
അവലോകന യോഗത്തിന് ശേഷമായിരിക്കും മന്ത്രിയുടെ വിഴിഞ്ഞം സന്ദര്‍ശനം. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വിഴിഞ്ഞത്തിന് പുറമെ പൂന്തുറ,പൂവാര്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."