അല്‍നയും അന്‍ഷദും പറയുന്നു.. ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിച്ചേ തീരൂ...
വെള്ളമുണ്ട: തങ്ങളുടെ നാടിന്റെ മത്സ്യസമ്പത്ത് ചോര്‍ന്ന് പോകുന്നതിനെ കുറിച്ച് വേവലാതിപ്പെടുകയാണ് രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍.
നാട്ടില്‍ തങ്ങളുടെ ചെറുപ്പകാലത്ത് കണ്ട ശുദ്ധജല മത്സ്യങ്ങളില്‍ പലതിനെയും കൗമാരമായപ്പോഴേക്കും കാണാതായതോടെ അവയെ കുറിച്ചുള്ള പഠനത്തിലേക്ക് ഇരുവരും. ഇവരുടെ ഈ പഠനം ജില്ലാ-സംസ്ഥാന ശാസ്ത്രമേളകളിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇതോടെ തങ്ങളുടെ പഠനം ഇത്തരം മത്സ്യങ്ങളുടെ രക്ഷക്ക് ഉതകുമെന്ന പ്രതീക്ഷയിലാണ് വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ അല്‍ന ജോണ്‍സണ്‍, ടി.കെ മുഹമ്മദ് അന്‍ഷദ് എന്നീ മിടുക്കര്‍.
ലോകത്ത് തന്നെ അപൂര്‍വയിനം ശുദ്ധജല മത്സ്യങ്ങളുണ്ടായിരുന്ന നാടാണ് വയനാട്. പരിസ്ഥിതിയിലും കാലാവസ്ഥയിലും വയനാട്ടിലുണ്ടായ മാറ്റം ഇവിടുത്തെ മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചതു പോലെ ശുദ്ധജല മത്സ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നിലനില്‍ക്കുന്ന അന്‍പതിലധികം വ്യത്യസ്ത ഇനം മത്സ്യങ്ങള്‍ ഇപ്പോള്‍ വയലുകളുടെയും കബനിയുടെയും നാടായ വയനാട്ടിലുണ്ട്.
ശുദ്ധജല മത്സ്യങ്ങളുടെ ഇനങ്ങള്‍, ആവാസവ്യവസ്ഥ, മാറ്റങ്ങള്‍, പാരാസൈറ്റോളജി തുടങ്ങിയ കാര്യങ്ങളിലാണ് ഗവേഷണം. പ്രധാനമായും വെള്ളമുണ്ട പഞ്ചായത്തിലെ ജലസ്രോതസുകളിലാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ടും വിവിധ ഇനം മത്സ്യങ്ങളെയും അവതരിപ്പിച്ച ഇവരുടെ പഠനം ജില്ലാ ശാസ്ത്രമേളയില്‍ റിസര്‍ച്ച് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയില്‍ എ ഗ്രേഡിനും ഇവരെ അര്‍ഹരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."