കേന്ദ്ര പ്രതിരോധമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞം, പൂന്തുറ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു സീതാരാമന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനിച്ചു.
കടലില്‍ കാണാതായ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രിയെ ധരിപ്പിക്കുമെന്നും കൂടിക്കാഴ്ച്ചക്കുശേഷം പ്രതിരോധമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗവും ചേര്‍ന്നു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന് എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."