HOME
DETAILS
MAL
ഓഖി: ദുരന്തം വിതച്ച തീരദേശമേഖലയില്‍ ദുരിതം വിട്ടൊഴിയുന്നില്ല
backup
December 06 2017 | 10:12 AM
കൊച്ചി: ഓഖി ദുരന്തം വിതച്ച കടലോരമേഖലയില്‍ ദുരിതം വിട്ടൊഴിയുന്നില്ല. തീരദ്ദേശ മേഖലയിലെ മിക്ക വീടുകളും വാസയോഗ്യമല്ല.
കടല്‍വെള്ളം കയറിയ വീടുകള്‍ക്കകത്ത് ചളിപുതഞ്ഞ കാഴ്ച്ചയാണ് എങ്ങുമുള്ളത്. വീടുകളുടെ മുറ്റം മുതല്‍ അകത്തളം വരെ ഈ കാഴ്ച്ച പരിതാപകരമാണ്. കിണറുകള്‍ കുടിവെള്ളപൈപ്പുകള്‍ എല്ലാം മലിനമാണ്.
വീശിയടിച്ച കാറ്റിനൊപ്പം കരയെ വിഴുങ്ങിയ കൂറ്റന്‍ തിരമാലകള്‍ നിക്ഷേപിച്ച് പോയത് പാഴ്വസ്തുക്കളുള്പ്പടെയുള്ള മാലിന്യ കൂമ്പാരമാണ്. കടല്‍വെള്ളം പിന്‍വാങ്ങിയ വിടുകള്ക്കകത്തേക്ക് കാല്കുത്താന് കഴിയാതെ നട്ടംതിരിയുകയാണ് തീരദ്ദേശ വാസികള്‍.
സ്ത്രീകളും കൊച്ചുകുട്ടികളമുള്പ്പടെ കുടിവെള്ളെ പോലും കിട്ടാതെ വീടിന് പുറത്തുനില്‍ക്കുന്ന ദുരവസ്ഥയാണ് തീരദേശങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."