തിരൂരങ്ങാടിയില്‍ മലബാര്‍ കലാപ സ്മരണകളുയര്‍ത്തി കവാടമൊരുങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ 1921ലെ മലബാര്‍ കലാപത്തിന്റെ സമര സ്മരണകളുണര്‍ത്തുന്ന കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് തിരൂരങ്ങാടി നഗരസഭ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമരത്തെക്കുറിച്ച് ലഘുവിവരണം അടങ്ങുന്ന കവാടം നിര്‍മിച്ചത്. മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ നിരവധി പേരാണ് വിവിധ പ്രദേശങ്ങളില്‍നിന്ന് ചരിത്രം തേടിയെത്തുന്നത്. സമരത്തില്‍ രക്തസാക്ഷികളായവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, പരുക്കേറ്റവര്‍ തുടങ്ങിയവരുടെ പേരുകളും കവാടത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം 14ന് രാവിലെ 10ന് നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്ര പഠന ക്ലാസില്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ അധ്യക്ഷയായി. വൈസ്‌ചെയര്‍മന്‍ എം. അബ്ദുറഹ്മാന്‍കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഉള്ളാട്ട് റസിയ, ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി അബു, സി.പി സുഹ്‌റാബി, സി.പി ഹബീബ ബഷീര്‍, മോഹനന്‍ വെന്നിയൂര്‍, കെ.എം മൊയ്തീന്‍കോയ, പി. കുഞ്ഞാമു, സി.പി ഗുഹരാജ്, പി.കെ അബ്ദുല്‍ അസീസ്, പ്രൊഫ. ഒ.പി മായിന്‍കുട്ടി, രത്‌നാകരന്‍, സി. ഹൈദ്രുഹാജി, സുലൈഖ കാലൊടി, സി. മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."