HOME
DETAILS
MAL
അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രം: എം.എം മണി
backup
December 08 2017 | 01:12 AM
ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. കേരളാഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. വകുപ്പ്മന്ത്രിയെന്ന നിലയില്‍ തന്റെ അഭിപ്രായവും സി.പി.എമ്മിന്റെ അഭിപ്രായവും അതു തന്നെയാണ്. ഇത് സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."