ശുചിത്വമിഷന് ഓഫിസുകളില്‍ ഡെപ്യൂട്ടേഷന് നിയമനം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 20,000 - 45,800 മുതല്‍ 35,700 - 75,600 വരെ ശമ്പള സ്കെയിലിലുള്ള ജീവനക്കാരില്‍ നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്ററിന്റെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്ററായി (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമക്കാരോ ആയിരിക്കണം.
താല്പര്യമുള്ളവര് കെ.എസ്.ആര് പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര്‍ 23ന് മുന്‍പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ലഭിക്കും വിധം അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."