HOME
DETAILS
MAL
ചോദ്യപേപ്പര്‍ വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കണ്ണൂര്‍ വി.സി
backup
December 09 2017 | 01:12 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ചോദ്യപേപ്പര്‍ പെരുവഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച പരാതിയുമായി കെ. എസ്.യു പ്രവര്‍ത്തകര്‍ തന്നെ വന്നുകണ്ടിരുന്നു. ഉടന്‍ തന്നെ സര്‍വകലാശാല ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. മാനന്തവാടി ഗവ.കോളജിലേക്ക് ചോദ്യപേപ്പര്‍ ശേഖരിക്കാന്‍ പോയ സര്‍വകലാശാല ഉദ്യോഗസ്ഥന്റെയും വാന്‍ ഡ്രൈവറുടെയും പങ്കാളിത്തം ഇക്കാര്യത്തില്‍ സംശയകരമാണ്.
മാനന്തവാടി കോളജില്‍നിന്ന് പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പര്‍ കണ്ണൂരിലെ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല. 23 കെട്ടുകളില്‍ ഒന്നുമാത്രമാണ് നഷ്ടപ്പെട്ടതെന്നും വി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."