കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തെ മത്സ്യത്തൊഴിലാളികളുടേതായി ചിത്രീകരിക്കുന്നു: കോടിയേരി
തിരുവനന്തപുരം: ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ ശ്രമിച്ചത് കോണ്‍ഗ്രസുകാരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമായി ചില മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു എന്നും അദ്ദേഹം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പ്രതികരണം പോലുമുണ്ടായില്ല എന്നത് ശുഭകരമല്ല. ദുരന്തങ്ങളെ നേരിടുന്നതില്‍ പ്രാദേശികം, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങള്‍ ഒന്നും പാടില്ല. എന്നാല്‍, പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചവൃത്തിയില്‍ ചില രാഷ്ട്രീയ നേതാക്കളും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ കഷ്ടമാണെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."