മോദിയെ നീക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞതായി ആരോപണം
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മണിശങ്കര്‍ അയ്യര്‍ക്കെതിരേ മറ്റൊരു ആരോപണവും. മോദിയെ നീക്കിയാല്‍ മാത്രമേ ഇന്ത്യാ-പാക് ചര്‍ച്ച മുന്നോട്ടുപോകൂ എന്നാണ് അദ്ദേഹം പാക് സന്ദര്‍ശനത്തിനിടയില്‍ പറഞ്ഞതെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഉന്നയിച്ചത് മോദി തന്നെയാണെന്നതാണ് ശ്രദ്ധേയം.
തടസപ്പെട്ട ഇന്ത്യാ-പാക് ചര്‍ച്ച തുടരണമെങ്കില്‍ മോദിയെ മാറ്റണമെന്ന് പാക് ടി.വി ചാനലായ ദുനിയയുടെ ഒരു ചര്‍ച്ചക്കിടയില്‍ മണിശങ്കര്‍ അയ്യര്‍ പറഞ്ഞുവെന്നാണ് ആരോപണം. ജനങ്ങള്‍ തന്നെ ആഗ്രഹിക്കുന്നുണ്ട്. മണിശങ്കര്‍ അയ്യര്‍ പറയുന്നതുപോലെ താന്‍ എന്ത് ദ്രോഹമാണ് ചെയ്തതെന്നും ബനസ്‌കന്ദയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ചോദിച്ചു.
മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മോദി പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
2015 നവംബറിലാണ് ദുനിയാ ടി.വിയിലെ ചര്‍ച്ചക്കിടയില്‍ മണിശങ്കര്‍ അയ്യര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് മോദിയുടെ ആരോപണം. ഇന്ത്യാ-പാക് ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യത്തോടുള്ള ഉത്തരമായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരണം. അതല്ലാതെ ബന്ധം മെച്ചപ്പെടുത്താന്‍ മറ്റുമാര്‍ഗങ്ങളില്ല. അവരെ പുറത്താക്കും വരെ നിങ്ങള്‍ കാത്തിരിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞുവെന്നാണ് മോദി തെരഞ്ഞെടുപ്പുറാലിയില്‍ പറഞ്ഞത്.
അതേസമയം രണ്ട് വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്തതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത്തരത്തിലൊരു പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ ഉന്നയിച്ചതായി അറിയില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. നാളിതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വച്ചുമാത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."