HOME
DETAILS

അഴിമതി ആരോപണം: യോഗിയുടെ സംഘടനയില്‍നിന്ന് 2500 പേര്‍ രാജിവച്ചു

  
backup
December 09 2017 | 20:12 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയില്‍ നിന്ന് 2500 പ്രവര്‍ത്തകര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി പങ്കജ് സിങ് ഉള്‍പ്പെടെയുള്ളവരുടെ അഴിമതി ബന്ധമാണ് രാജിക്ക് കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
കൂടാതെ സംഘടനയെ ദുരുപയോഗം ചെയ്തതാണ് കൂട്ടരാജിക്ക് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഖ്‌നൗ മഹാനഗര്‍ യൂനിറ്റ് നേരത്ത പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലഖ്‌നൗ മേഖലാ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തു രാജിപ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി പങ്കജ് സിങ് നേടിയെടുത്ത കരാറുകള്‍ സംബന്ധിച്ചും അദ്ദേഹത്തിന്റെ സാമ്പത്തികം സംബന്ധിച്ച് യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കളുടെ സംഘടനാ ദുര്‍വിനിയോഗത്തില്‍ മനംമടുത്താണ് ലഖ്‌നൗ മഹാനഗറിലെ 2500 ഓളം പ്രവര്‍ത്തകര്‍ സംഘടന വിട്ടതെന്നും ഇവരെ സംഘടന അവഗണിക്കുകയാണെന്നും മഹാനഗറിലെ നേതാവ് അനുഭവ് ശുക്ല പറഞ്ഞു.
ഹിന്ദു യുവ വാഹിനിയുടെ പേര് ദുര്‍വിനിയോഗം ചെയ്ത് നിയമങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ പങ്കജ് സിങ് ശ്രമിക്കുന്നുണ്ട്. ഇദ്ദേഹത്തിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ അടുത്ത ആഴ്ച 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിവയ്ക്കുമെന്നും അനുഭവ് ശുക്ല പറഞ്ഞു. എന്നാല്‍ ലഖ്‌നൗ സംഘടനാ ഘടകത്തിനെതിരേ പങ്കജ് രംഗത്തെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്നതിലും മറ്റും ലഖ്‌നൗ ഘടകം ഇടപെട്ടതാണ് യൂനിറ്റ് പിരിച്ചുവിടാന്‍ കാരണമെന്ന് പങ്കജ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  17 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  20 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  33 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  41 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago