HOME
DETAILS
MAL
പൊടി തട്ടാതെ 25 ലക്ഷത്തിന്റെ കളിയുപകരണങ്ങള്‍
backup
August 14 2016 | 23:08 PM
കാസര്‍കോട്: മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി സ്‌കൂള്‍ വികസനത്തിനായി വാങ്ങിക്കൂട്ടിയ 25 ലക്ഷത്തിന്റെ കളിയുപകരണങ്ങളാണ് ജില്ലയിലെ രണ്ടു സ്‌കൂളുകളില്‍ കെട്ടികിടക്കുന്നത്. കളിയുപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് ഇവ പൊടിതട്ടാതെ സൂക്ഷിച്ചിരിക്കുന്നത്. ഇവ ഉപയോഗിക്കാന്‍ കഴിയുമോയെന്നുള്ള അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് അധികൃതര്‍. ഈ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടു കിട്ടിയാല്‍ മാത്രമേ കായിക രംഗത്ത് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതികള്‍ പ്രക്യാപിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."