ഐസ്‌ക്രീം കച്ചവടം നടത്താനും കോഴപ്പണം എണ്ണാനുള്ള യന്ത്രം സ്ഥാപിക്കാനുള്ള വഴിയമ്പലമല്ല ഇടതുമുന്നണി: ജനയുഗം
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെയും മുസ്‌ലിം ലീഗിനെയും ഒപ്പം കൂട്ടാനുള്ള നീക്കത്തെ നിശിതമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. യു.ഡി.എഫ് വിട്ടുവന്നാല്‍ ലീഗിന്റെയും മാണിയുടെയും പാപക്കറ പോകില്ലെന്നും മുഖപത്രമായ ജനയുഗത്തില്‍ പറയുന്നു.
എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസ് എമ്മുണ്ടെന്ന മാണിയുടെ പ്രസ്താവന എവിടെ മന്ത്രിയുണ്ടോ അവിടെ ഞാനുണ്ടെന്നതിന്റെ പാഠഭേദമാണ്. ജനവിരുദ്ധര്‍ക്ക് ഐസ്‌ക്രീം കച്ചവടം നടത്താനും കോടികളുടെ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന യന്ത്രം സ്ഥാപിക്കാനുള്ള വഴിയമ്പലമല്ല ഇടതുമുന്നണിയെന്നും അതു ലക്ഷ്യമിട്ടു വരുന്ന ചെമ്പരുന്തുകള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ചിറകരിഞ്ഞുവീഴുമെന്നും ലേഖനം പറയുന്നു.
ഇടതുമുന്നണിയുടെ പ്രകടനപത്രിക ഭേദഗതി ചെയ്യാന്‍ ആരും വെയില്‍ കായേണ്ട. അതിനുമുകളില്‍ ഒരു ചെമ്പരുന്തും റാകിപറക്കില്ലെന്നും ജനം അത് അനുവദിക്കില്ലെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."