വേണമെങ്കില്‍ നെല്ല് വീട്ടുമുറ്റത്തും വിളയും
കല്‍പ്പറ്റ: മുണ്ടേരി ചാമക്കാട് റോബിന്റെ വീട്ട് മുറ്റത്തെത്തിയാല്‍ ആദ്യം എല്ലാവരും ഒന്ന് ശങ്കിക്കും. നമ്മള്‍ നില്‍ക്കുന്നത് വയലിലോ മുറ്റത്തോ എന്ന കാര്യത്തില്‍. കാരണം വീട്ടുമുറ്റത്ത് നെല്‍കൃഷിയിറക്കി വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഈ യുവാവ്. എന്തിനാണ് വീട്ടുമുറ്റത്ത് കൃഷിയിറക്കിയതെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി മണ്ണിനെ സ്‌നേഹിക്കുന്നവര്‍ക്ക് ആവേശം പകരുന്നതാണ്. 'വീട്ടുമുറ്റം ആകര്‍ഷകമാക്കാനാണ് മുറ്റത്ത് നെല്‍കൃഷിയിറക്കിയത്. എന്നതാണ് റോബിന്റെ മറുപടി. നാട്ടില്‍ പലവിധങ്ങളായ പൂച്ചെടികള്‍ കൊണ്ട് അങ്കണങ്ങള്‍ ഭംഗി വരുത്തുന്ന ആള്‍ക്കാര്‍ക്ക് ഒരു തിരുത്ത് കൂടി ആകുകയാണ് റോബിനെന്ന കര്‍ഷകര്‍ തന്റെ ഉദ്യമത്തിലൂടെ. പാടത്തിന്റെ ഭംഗി വീടിന് നല്‍കുന്ന ഗൃഹാതുരത്വ ഓര്‍മകള്‍ക്കൊപ്പം വീടിന്റെ അന്നത്തിന് മറ്റ് വഴികളില്‍ അന്വേഷിക്കേണ്ടെന്നതും ഈ കര്‍ഷകനെ വേറിട്ട് നിര്‍ത്തുകയാണ്.
മഴക്കാലത്ത് വീട്ട് മുറ്റത്ത് ചളി നിറഞ്ഞ് പ്രയാസം സൃഷ്ടിച്ചു. വേനലില്‍ ഈ പ്രയാസം പടര്‍ന്ന് പിടിക്കുന്ന പുല്ലുകള്‍ കൊണ്ടുമായി. ഇതോടെയാണ് ഇവ രണ്ടിനും പ്രതിവിധിയായി നെല്‍കൃഷി വീട്ടുമുറ്റത്ത് ഇറക്കാമെന്ന ചിന്ത റോബിനിലുണ്ടായത്. തുടര്‍ന്ന് രണ്ടര സെന്റ് വീട്ടുമുറ്റം വയലാക്കി നിലമൊരുക്കി റോബിന്‍ നെല്‍വിത്തുകള്‍ പാകി. രണ്ടാഴ്ചക്കുള്ളില്‍ കൊയ്ത്ത് നടക്കാനിരിക്കുകയാണ് റോബിന്റെ പാടം. നന്നായി വിളഞ്ഞ് നില്‍ക്കുന്ന പാടം വീട്ടുമുറ്റത്ത് മനോഹര കാഴ്ച്ചയാണ് ഒരുക്കുന്നത്. തന്റെ മാതൃകയില്‍ എല്ലാ വീടുകളിലും കുറഞ്ഞ അളവിലെങ്കിലും കൃഷി ചെയ്യണമെന്ന ആഗ്രഹമാണ് ഈ യുവ കര്‍ഷകന്‍ പങ്കുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."