ക്രാഷ്ഗാര്‍ഡുകള്‍ക്കും ബുള്‍ബാറുകള്‍ക്കും വിലക്കെന്തിന്?
ഡൽഹി : വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ക്രാഷ്ഗാര്‍ഡുകള്‍ക്കും ബുള്‍ബാറുകള്‍ക്കും കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പു വിലക്കു കല്‍പ്പിച്ചു. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉദ്ദേശിച്ചാണ് ഈ ഉത്തരവ്. ഡിസംബര്‍ ഏഴിനാണ് കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പു ഡയറക്ടര്‍ പ്രിയങ്ക ഭാരതി ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇരുചക്രവാഹങ്ങളിലും എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളിലും അപകടങ്ങളില്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ ഘടിപ്പിച്ചു വരുന്നതാണ് ക്രാഷ്ഗാര്‍ഡുകളും ബുള്‍ബാറുകളും. ഇത് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 ന് എതിരാണെന്ന് ഉത്തരവില്‍ പറയുന്നു. വാഹന നിര്‍മാതാക്കള്‍ രൂപകല്‍പ്പന നടത്തിയതില്‍ കാര്യമായ വ്യത്യാസം വരുത്തരുതെന്നാണു മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 ല്‍ പറയുന്നത്. എസ്.യു.വി പോലുള്ള വാഹനങ്ങളില്‍ വലിയ ബുള്‍ബാറുകള്‍ ഘടിപ്പിക്കുന്നതു അപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുണ്ടാക്കാന്‍ കാരണമാകുന്നുവെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.നിയമലംഘനത്തിന് ആദ്യം 1000 രുപയും തുടര്‍ലംഘനങ്ങള്‍ക്ക് 2000 രുപയും പിഴ ഈടാക്കും.
എന്നാല്‍, ഉത്തരവു നടപ്പില്‍ വരുമ്പോള്‍ ഇരുചക്രവാഹനമോടിക്കുന്നവരുടെ സുരക്ഷയെ അതു പ്രിതികൂലമായി ബാധിക്കുമെന്ന ആശങ്ക പൊതുവെ ഉണ്ട്. ഇരുചക്രവാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ക്രാഷ്ഗാര്‍ഡാണ് അപകടത്തില്‍ ഗുരുതരമായ പരുക്കില്‍നിന്നു വാഹനമോടിക്കുന്നയാളെ രക്ഷിക്കുന്നത്. വാഹനത്തിനു വലിയ ക്ഷതം സംഭവിക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്. അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണു ഇരുചക്രവാഹന ഉടമകള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."