ജലക്ഷാമം: പച്ചക്കറി നടുന്നത് പ്ലാസ്റ്റിക് പാത്തികളില്
കൊടുവായൂര്‍: ജലക്ഷാമം മുന്നില്‍ കണ്ട് പച്ചക്കറി തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില് നട്ടുപിടിപ്പിക്കല്‍ വ്യാപകമായി. കൊടുവായൂര്‍, പുതുനഗരം, പട്ടഞ്ചേരി എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട പഞ്ചായത്തുകളിലാണ് പ്ലാസ്റ്റിക് പാത്തികളില് പച്ചക്കറി തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വ്യാപകമായിട്ടുള്ളത്. മറ്റു പരമ്പരാഗത കൃഷിരീതിയേക്കാള്‍ അല്പം ചെലവ് വര്‍ധിക്കുന്നതാണെങ്കിലും മണ്ണിന്റെ ജലാംശം അന്തരീക്ഷചൂടില്‍ ബാഷ്പ്പീകരിച്ചുപോകുന്നത് കുറക്കുവാനും കളകള്‍ വര്‍ധിക്കാതിരിക്കുവാനും ഇത് സഹായകമാകുന്നതായി കര്‍ഷകര്‍ പറയുന്നു.
പ്ലാസ്റ്റിക്ക് പാത്തികളോടൊപ്പം ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനുള്ള പൈപ്പുകളും പ്ലാസ്റ്റിക് കവറുകള്‍ക്കടിയിലൂടെ സ്ഥാപിക്കുന്നതിനാല്‍ ഓരോ ചെടിക്കും ആവശ്യമായ വെള്ളം മാത്രം നല്കുവാന് സാധിക്കുന്നു. കൂടാതെ ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പച്ചക്കറിതൈകള്‍ക്ക് നേരിട്ട് വളപ്രയോഗം നടത്തുവാനും സാധിക്കുന്നുണ്ട്. ഒരു തവണ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ രണ്ടാമത്തെ സീണണിലും ഉപയോഗിക്കാമെന്നതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് പച്ചക്കറിക്കുള്ള മണ്ണൊരുക്കല്‍ ആരംഭിച്ചിട്ടുണ്ട്.
വി.എഫ്.പി.സി.കെയും കൃഷിവകുപ്പും ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിന് സംബ്സിഡി നല്കുന്നതിനാല് ഡ്രിപ്പിനോടൊപ്പം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ചുള്ള പച്ചക്കറി തോട്ടങ്ങള്‍ ഇത്തവണ 500 ഏക്കറിലധികം പച്ചക്കറി തോട്ടങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്ന് പച്ചക്കറി സ്വാശ്രയസമിതിയിലെ ഉല്പാദകര് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."