കരണത്തടിക്ക് മറുപടി: കിരീടം
കരണത്തടിച്ചും ആക്രമണം നടത്തിയും കേരള താരങ്ങളുടെ മനോവീര്യം കെടുത്തി കിരീടം നേടാമെന്ന ഹരിയാനയുടെ കുതന്ത്രത്തിന് പ്രകടന മികവ് കൊണ്ട് ഉത്തരം നല്‍കി കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം നിലനിര്‍ത്തി. അവസാന ദിനത്തില്‍ രണ്ട് സ്വര്‍ണം കൂടി നേടി മൊത്തം ഒന്‍പത് സുവര്‍ണ മെഡലുകളുടെ അകമ്പടിയോടെയാണ് കേരളത്തിന്റെ 20ാം കിരീട നേട്ടം. പ്രതികൂല കാലവസ്ഥയോട് പൊരുതിയാണ് കേരള താരങ്ങളുടെ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആദര്‍ശ് ഗോപിയും പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ അനുമോള്‍ തമ്പിയുമാണ് അവസാന ദിനത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ വെള്ളിയും കേരളത്തിന് തന്നെ. കെ.ആര്‍ ആതിരയാണ് അനുമോള്‍ക്ക് പിന്നില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്.
ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3.58 മിനുട്ടിലാണ് ആദര്‍ശ് ഗോപി മത്സരം പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനത്തെത്തിയത്. ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് കുമാര്‍ വെള്ളിയും ഡല്‍ഹിയുടെ മുഹമ്മദ് മെഹ്‌രാജ് വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും നേടി കേരളം മികവ് പുര്‍ത്തി. 4.46 മിനുട്ടില്‍ ഫിനിഷ് ചെയ്താണ് അനുമോള്‍ തമ്പി സുവര്‍ണ താരമായത്. 4.48 സമയം കൊണ്ട് കെ.ആര്‍ ആതിര വെള്ളിയും സ്വന്തമാക്കി. ഉ ത്തരാഖണ്ഡിന്റെ രാധ വെങ്കലം നേടി.
ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ 22.30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കര്‍ണാടകയുടെ അഭിന്‍ ദേവാദിഗ സ്വര്‍ണം നേടി. 22.38 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി കേരളത്തിന്റെ അശ്വിന്‍ ബി ശങ്കര്‍ വെള്ളിയും ഹരിയാനയുടെ അതുല്‍ വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളം വെള്ളി സ്വന്തമാക്കി. ഈയിനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. കേരളത്തിനായി മുര്‍ഷിദ്, ദീപക്, അനന്തുവിജയന്‍, അശ്വിന്‍ എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വെള്ളിയും നേടി. പഞ്ചാബിനാണ് വെങ്കലം. പെണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയില്‍ കേരളം വെങ്കലം നേടി. ജംഷീല, അനഘ, രേഷ്മ, സോന ബെന്നി എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. കര്‍ണാടക സ്വര്‍ണവും മഹാരാഷ്ട്ര വെള്ളിയും നേടി.
രാജശ്രീയും
ദംനീത് സിങും
മീറ്റിലെ താരങ്ങള്‍
മികച്ച താരങ്ങളായി പഞ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദിനേയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പഞ്ചാബിന്റെ ദംനീത് സിങിനെയും തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് രാജശ്രീ പെണ്‍കുട്ടികളിലെ മികച്ച താരമായത്. ഹാമര്‍ ത്രോയില്‍ ദേശീയ റോക്കോര്‍ഡോടെ സ്വര്‍ണം നേടിയ പ്രകടനമാണ് അണ്‍കുട്ടികളിലെ മികച്ച താരമായി ദംനീതിനെ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."